Showing posts with label ജിഷിത. Show all posts
Showing posts with label ജിഷിത. Show all posts



ഒരു ജന്‍മത്തിന്‍ നഷ്ടസ്വപ്നങ്ങളുമായി-
ഞാന്‍ യാത്ര തുടരവേ..
ഒരിക്കലും ഉറങ്ങാത്ത വേര്‍പാടിന്റെ
വേദനകള്‍ മാത്രം കൂട്ടായ്‌ വരുമ്പോള്‍-
ആരെ പഴിക്കണം.. ?
ആരോടു ചോദിക്കണം.. ?
ഇനിയെന്‍ ജീവിതമെങ്ങോട്ട്‌.. ?

നഷ്ടങ്ങള്‍ തന്‍ ചില്ലുകൊട്ടാരമാം
ധരണിതന്‍ അറ്റങ്ങളിലേക്കോ..
അതോ മൃത്യുവിന്‍ മടിയിലേക്കോ.. ?

പൂവിറുക്കുവാനാഞ്ഞൊരെന്‍ കൈകളില്‍
തടഞ്ഞതോ വേദനകള്‍ തന്നൊരാ-മുള്ളു മാത്രം..
പരാതിയില്ല, പരിഭവമില്ല...

ഒരേയൊരു സംശയം മാത്രം,

ഇനിയെന്‍ ജീവിതമെങ്ങോട്ട്‌..
ഇരുളുന്ന രാത്രിതന്‍ മഴയിലേക്കോ.. ?
ഒഴുകുന്ന പുഴ തന്‍ ആഴങ്ങളിലേക്കോ... ?



മാപ്പ്‌...


വിശ്വകാരുണ്യത്തിണ്റ്റെ
സൃഷ്ടികര്‍ത്താവിനോട്‌-
യൂദാസ്‌ പറയാന്‍ മറന്ന വാക്ക്‌,

ഒരു ബലികുടീരത്തിണ്റ്റെ വാസ്തുശില്‍പിയോട്‌-
ഷാജഹാന്‍ പറയാന്‍ മറന്ന വാക്ക്‌,

രാഷ്ട്രത്തിന്‍ നാഥനോട്‌-
ഗോഡ്സേ പറയാന്‍ മറന്ന വാക്ക്‌,

പെരുവിരലറുത്തു നല്‍കിയ ഏകലവ്യനോട്‌-
ദ്രോണര്‍ പറയാന്‍ മറന്ന വാക്ക്‌,

കുരുക്ഷേത്രഭൂമിയില്‍,
ചരിത്ര പിതാവിനോട്‌-
കര്‍ണ്ണസഹോദരന്‍ പറയാന്‍ മറന്ന വാക്ക്‌,

ഒരു സൌഹൃദാത്മാവിന്‍ പ്രണയത്തില്‍
മുറിവേല്‍പ്പിച്ച ഞാന്‍-
നാളിതുവരെ നിന്നോടു പറയാന്‍ മറന്ന വാക്ക്‌,


മാപ്പ്‌...