കണ്ണന്‍

നിനക്ക്‌ സ്നേഹംപൂക്കാന്‍ മറന്ന കടമ്പു വൃക്ഷമാകാം.

എനിക്കതു കണ്‍പീലിയില്‍ തങ്ങിനില്‍ക്കുന്ന

കണ്ണുനീര്‍ തുള്ളിയാണ്‌.

സ്നേഹത്തിനും ഒരു വസന്തകാലമുണ്ടാവാം-


അന്ന്‌ വാക്കുകളുടെ തേന്‍മഴ,
ശിശിരത്തില്‍ മഞ്ഞുതുള്ളിക്കിടമില്ല.. ഇനി-
പൊഴിയുന്ന ഇലകള്‍ക്കിടയില്‍നിണ്റ്റെ
സ്നേഹം ഞെരിഞ്ഞമരാതിരിക്കട്ടെ.

അല്ലെങ്കിലും ഒരു ചെറിയ തീജ്വാലയേറ്റ്‌
എരിഞ്ഞടങ്ങാനാവുമോ അതിന്‌.. ?

വൃന്ദാവനം,

നീലക്കടമ്പിനു ചുവട്ടില്‍ നിറമാര്‍ന്ന മഞ്ഞപ്പട്ടും
ചുണ്ടിലൊരു മുരളികയുമായി എണ്റ്റെ കണ്ണന്‍,

ഇടമുറിഞ്ഞ രാഗത്തില്‍ ജന്‍മമൊതുക്കി-
ഇവിടെയീ രാധയും..

1 comment:

mayilppeeli said...

നന്നായിട്ടുണ്ട്‌..ആശംസകള്‍