ഓര്‍മ്മകള്‍



പ്രണയത്തിന്‌ കടും നീലനിറമാണ്‌, അല്ലേ.. ?
ആഴിയേക്കാള്‍ ആഴമേറിയത്‌...

നോക്കൂ..

നിണ്റ്റെ ഹ്യദയതാളം ഇപ്പഴും എണ്റ്റെ നെഞ്ചിലുണ്ട്‌.
മാനസസരസ്സിലെ നീലസൌഗന്ധികങ്ങളുടെ
വശ്യതയും മനോഹാരിതയുമുള്ള ആ രാത്രികള്‍...
നിന്നോടൊന്നിച്ചുണ്ടായിരുന്ന ആ ദിനരാത്രങ്ങള്‍
ഇനിയുമെന്നാണ്‌ ഒഴുകി വരിക.
ഞാന്‍ കാത്തിരിക്കുന്നത്‌ നീയറിയുന്നില്ലേ.. ?

ഓര്‍ക്കുന്നുവോ,

മനസ്സിലെ പവിഴച്ചെപ്പിനുള്ളില്‍ ആയിരം സ്വപ്നങ്ങളും
മിഴിക്കോണില്‍ ആതിരനിലാവിണ്റ്റെ ആര്‍ദ്രതയും,
ആത്മാവില്‍ തൂവല്‍ സ്പര്‍ശവുമായി
ഒരു സുന്ദരനിമിഷത്തിണ്റ്റെ ധന്യരാവില്‍
ഒഴുകിയൊഴുകി വന്ന്‌നീയെന്നിലേക്ക്‌ പടര്‍ന്നിറങ്ങിയത്‌..

ഈ ജന്‍മം മുഴുവന്‍ എനിക്ക്‌ താലോലിക്കുവാനുള്ള
സുവര്‍ണ നിമിഷം.
അനുഭവങ്ങളുടെ സംഗീതവുമായി കാലത്തിണ്റ്റെ പടവുകളിലൂടെ
അടിവെച്ചകലുമ്പോള്‍ എനിക്കോമനിക്കാന്‍
നീ തന്ന നല്ല ഒാര്‍മകള്‍കൂട്ടിനുണ്ട്‌.

ശബ്ദമായി പോലും നിണ്റ്റെ സാമീപ്യം അനുഭവപ്പെടുമ്പോള്‍
എണ്റ്റെ ഹ്യദയത്തില്‍
മഞ്ഞുതുള്ളി വന്ന്‌ പതിക്കുന്ന പോലെ..
ദു:ഖങ്ങള്‍ ബാഷ്പമായ്‌ അകലുന്ന പോലെ..

ഇന്നലേയും നിന്നെ ഞാന്‍ സ്വപ്നം കണ്ടിരുന്നു.

മറക്കാന്‍ കഴിയാത്ത സ്മരണകള്‍സ്വപ്നത്തിലൂടെ
എന്നെ തേടിയെത്തുകയാണ്‌.
പുലര്‍വെയില്‍ പോലെ മനസ്സില്‍സ്നേഹോഷ്മളത നിറയുന്നു.
സ്വപ്നത്തില്‍ കണ്ട മേഘങ്ങള്‍
മഴത്തുള്ളികളായ്‌എവിടെയോ തകര്‍ന്നു ചിതറിയിട്ടുണ്ടാവാം..
കൈ പിടിച്ച്‌ കൊക്കുരുമ്മി പിച്ചവെച്ച വഴിത്താരകള്‍
ആരൊക്കെയോചവിട്ടി മെതിച്ചിട്ടുണ്ടാവാം.

ഉണര്‍ന്നപ്പോള്‍ ഞാന്‍ തനിച്ചായിരുന്നു.

നിണ്റ്റെ പ്രണയത്തില്‍ കുളിരണിഞ്ഞിരുന്ന
എണ്റ്റെ ദേഹവും ദേഹിയുമിന്ന്‌
വിരഹത്താല്‍ മരവിച്ചിരിക്കുന്നു.
മരവിപ്പിണ്റ്റെ അഗാധതയിലേക്ക്‌ മുങ്ങിക്കൊണ്ടിരിക്കുന്ന
എണ്റ്റെ മനസ്സിനെയെങ്കിലും നീയുണര്‍ത്തൂ..

നനക്കു മാത്രമേ അതിന്‌ കഴിയൂ എന്ന്‌
നിനക്കറിവുള്ളതല്ലേ.. ?
അതോ മനപ്പൂര്‍വ്വം നീയത്‌വിസ്മരിക്കുകയാണോ.. ?

മോഹങ്ങളുടെ ഒരിക്കലും തിരിച്ചു വരാത്ത
യൌവ്വനമാവരുത്‌ നമ്മുടെ ജീവിതം.

സ്നേഹം.

വികാരങ്ങളില്‍ ഏറ്റവും സുന്ദരം.
ആവര്‍ത്തിച്ചാലും മതിവരാത്ത അത്ഭുതപ്രതിഭാസം.
സ്നേഹം പങ്കുവെക്കുന്ന ജീവിതത്തിണ്റ്റെ
അര്‍ഥവും പവിത്രമാവണമെന്ന്‌ നിനക്കറിവുള്ളതല്ലേ..

എനിക്ക്‌..

എനിക്ക്‌ നിണ്റ്റെ സ്നേഹം ആവശ്യമായിരിക്കുന്നു.
നിദ്രയില്‍ പോലും നമ്മള്‍ അകലരുതെന്ന്‌
എണ്റ്റെ മനസ്സ്‌ കേഴുന്നു.
എണ്റ്റെ ഹ്യദയത്തിലേക്ക്‌ കാതോര്‍ക്കുമ്പോള്‍
നീ കേള്‍ക്കുന്നതും അതു തന്നെയല്ലേ.. ?

സ്നേഹിക്കുന്നതിനു മുന്‍പ്‌നീ കാറ്റും
ഞാനിലയുമായിരുന്നു.
കൊടും വേനലില്‍ പൊള്ളിയകാലം
നിനക്ക്‌ കരയാനും ഒരു മഴയാകാനും കഴിഞ്ഞിരുന്നു.
ആ നിനക്കിതെന്തു പറ്റി.. ?
അടക്കിപ്പിടിച്ച,
ഒരാത്മാവിണ്റ്റെ തേങ്ങലുകള്‍നിന്നെ തേടിയെത്താറില്ലേ.. ?

സ്നേഹത്തിണ്റ്റെ വശ്യമായ പൂര്‍ണേന്ദൂ,
നീയെന്തിനാണെന്നില്‍ നിന്നൊളിക്കുന്നത്‌.. ?

No comments: