കുളിരുറങ്ങി...
ഇല കൊഴിഞ്ഞ്‌ ഇവിടെ മഴ തിമിര്‍ക്കുന്ന നേരമാണ്‌.
എന്നോ മുരടിച്ച മൂവാണ്ടന്‍ ചോട്ടിലെന്‍പ്രണയം
തിരിച്ചെത്തിയിരിക്കുന്നു.
പടികയറി മുറ്റത്തണഞ്ഞ എന്റെ വെയില്‍കിളിയിപ്പോള്‍
കിതപ്പണച്ചുകൊണ്ടെന്റെ നെഞ്ചിലുണ്ട്‌..
വിരിമാറിലുറങ്ങിയ സ്വപ്നങ്ങളൊക്കെ
സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു.

എന്റെ വെയില്‍ക്കിളീ....

മഴയുടെ വിറയുന്ന തണുപ്പില്‍
സ്വപ്നതൂവലിണ്റ്റെ പുതപ്പുമായി
സങ്കല്‍പ്പലോകത്തില്‍ നിന്ന്
എന്നെ നെഞ്ചില്‍ കിടത്തി
താരാട്ടിയുറക്കേണ്ടേ നിനക്ക്‌... ?

ഞാന്‍ അക്ഷമയാണ്‌.

പഴുതുകളെല്ലാമടച്ച്‌ ഒരൊറ്റ ചുംബനത്താല്‍
എന്റെ ശ്വാസപേടകത്തിലെ ചക്രവാതങ്ങളെ
നീയെന്നാണ്‌ പിഴുതെറിയുക... ?
നിന്റെ സ്വപ്നങ്ങളും എന്റെ സ്വപ്നങ്ങളും
കവിതകളിലാക്കി ആത്മാവിന്റെ
യാത്രാലിഖിതങ്ങള്‍ വായിച്ച്‌ വായിച്ച്‌....
തളര്‍ന്ന് ഞാനുറങ്ങുമ്പോള്‍,

നീ ഉണര്‍ന്നിരിക്കുക.

4 comments:

നരിക്കുന്നൻ said...

നല്ല വരികള്‍.

ഫോണ്ട് സൈസ് അല്പം വലുതാക്കുക. വായിക്കാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്.

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക

ന്റെ=nte

smitha adharsh said...

:)

rainysno said...
This comment has been removed by the author.