ഒരു ജന്‍മത്തിന്‍ നഷ്ടസ്വപ്നങ്ങളുമായി-
ഞാന്‍ യാത്ര തുടരവേ..
ഒരിക്കലും ഉറങ്ങാത്ത വേര്‍പാടിന്റെ
വേദനകള്‍ മാത്രം കൂട്ടായ്‌ വരുമ്പോള്‍-
ആരെ പഴിക്കണം.. ?
ആരോടു ചോദിക്കണം.. ?
ഇനിയെന്‍ ജീവിതമെങ്ങോട്ട്‌.. ?

നഷ്ടങ്ങള്‍ തന്‍ ചില്ലുകൊട്ടാരമാം
ധരണിതന്‍ അറ്റങ്ങളിലേക്കോ..
അതോ മൃത്യുവിന്‍ മടിയിലേക്കോ.. ?

പൂവിറുക്കുവാനാഞ്ഞൊരെന്‍ കൈകളില്‍
തടഞ്ഞതോ വേദനകള്‍ തന്നൊരാ-മുള്ളു മാത്രം..
പരാതിയില്ല, പരിഭവമില്ല...

ഒരേയൊരു സംശയം മാത്രം,

ഇനിയെന്‍ ജീവിതമെങ്ങോട്ട്‌..
ഇരുളുന്ന രാത്രിതന്‍ മഴയിലേക്കോ.. ?
ഒഴുകുന്ന പുഴ തന്‍ ആഴങ്ങളിലേക്കോ... ?

2 comments:

smitha adharsh said...

:)

PIN said...

ആ ഒരു ചോദ്യത്തിനുള്ള ഉത്തരം അന്വേഷിക്കലാണല്ലോ ജീവിതം എന്നു പറയുന്നതെ.ആർക്കും അതിനുള്ള ഉത്തരം അറിയില്ല. അറിവുള്ളവരാരും ജീവിച്ചിരിപ്പില്ല.